Wednesday, December 5, 2007

ഓ... ഓ... ഓസ്സ് !!!

ഓ... ഓ... ഓസ്സ് !!!

"വാകമരങ്ങളും' "പറങ്കിമാവിന്‍ കൂട്ടങ്ങളും' നിറഞ്ഞുനില്‍ക്കുന്ന ഞങ്ങളുടെ കാന്പസ്സില്‍ ഒന്നാം വര്‍ഷ ബിരുദം അധികം അല്ലലില്ലാതെ പഠനത്തിന്‍റെ യാതൊരു വിധ ടെന്‍ഷനില്ലാതെ അനുസ്യൂതം
ഞങ്ങള്‍ തുടര്‍ന്ന് പോന്നു.. അപ്പാഴേയ്ക്കും പലരും പലവിധത്തില്‍ "ബിസ്സി'യായി കഴിഞ്ഞിരുന്നു.. ചിലര്‍ ക്ലാസ്സില്‍ തന്നെയും മറ്റുചിലര്‍ വേറെ ക്ലാസ്സുകളിലുമായി((Ba,Bsc) എന്തിന് "സീനിയര്‍ ചേച്ചി'മാരോട് വരെ "ട്യൂണിംഗ്' തുടങ്ങിയിരുന്നു.. ഇതില്‍ ചിലര്‍ ഒരു കാന്പസ്സിലെ "മുഖ്യഅജണ്ട'കളിലൊന്നായ "വെള്ളമടി'യ്ക്കും തുടക്കം കുറിച്ചിരുന്നു.. ഞങ്ങളുടെ ക്ലാസ്സിലെ "തറ' എന്ന് ഞങ്ങള്‍ സ്േനഹത്തോടെ വിളിയ്ക്കുന്ന, എന്‍റെ നല്ല കൂട്ടുകാരിലൊരാളായ "രാജേന്ദ്രന്‍' ആയിരുന്നു അതിനു മുന്‍കയ്യെടുത്തിരുന്നത്.. ഇനി പറയാന്‍ പോകുന്ന സംഭവത്തിലെ "താരം'(?) എന്ന് പറയാവുന്നത് ഈ പാവം "തറ'യാണ്..

കാന്പസ്സ് ജീവിതം അടിച്ചു പൊളിച്ച് മുന്നോട്ട് പോകുന്ന സമയം , ഞങ്ങ ള്‍ക്ക് (ഞാന്‍,പ്രശാന്ത്,സുബിന്‍,തറ) "ഉച്ചഭക്ഷണം' ഒരു പ്രധാന പ്രശ്നമായിത്തീര്‍ന്നു... കൈയ്യും വീശീവരാനുള്ള സുഖം കൊണ്ടോ അതോ ഞങ്ങളുടെ സ്റ്റൈലിനെ അത് ബാധിക്കും എന്നുള്ളതുകൊണ്ടോ ,എന്തോ ഒട്ടുമിക്കപ്പേരും ഭക്ഷണം കൊണ്ടുവരുന്നത് നിര്‍ത്തിയിരുന്നു... അങ്ങനെ ഞങ്ങളുടെ ഗഹനമായ ചിന്തകള്‍ "ഓസ്സിയടി' എന്ന മഹത്തായ കലയില്‍ എത്തിച്ചേര്‍ന്നു... അതിനു ഞങ്ങള്‍ പ്രധാനമായും "തറ' യെയാണ് ആശ്രയിച്ചിരുന്നത്... "തെണ്ടലില്‍' PHD എടുത്തിരുന്ന "തറ' യും പിന്നെ ഞങ്ങളുടെ സഹകരണം കൂടിയായപ്പോള്‍ പരിപാടി ഗംഭീര വിജയമായിത്തീര്‍ന്നു.. ആന്പിള്ളേരെ പറ്റി നന്നായി അറിയാവുന്നത് കൊണ്ട് ക്ലാസ്സിലെ "പെണ്‍കുട്ടികള്‍' ആയിരുന്നു "തെണ്ടലില്‍' ഞങ്ങളുടെ പ്രധാന ഇരകള്‍.. 12രൂപ എന്ന ടാര്‍ഗറ്റ് കവര്‍ചെയ്ത് പോന്നിരുന്ന ഞങ്ങള്‍ പ്രധാനമായും കഴിക്കാനായി തിരഞ്ഞെടുത്തിരുന്നത് കോളേജിനു തൊട്ടുമുന്പിലുള്ള ഹോട്ടല്‍ എസ്സെനായിനുന്നു.. "പൊറോട്ട'യോടൊപ്പം യഥേഷ്ടം കിട്ടുന്ന "സാന്പാറാ'യിരുന്നു ഞങ്ങളെ അങ്ങോട്ട് ആകര്‍ഷിച്ചിരുന്നത്..


അങ്ങനെയിരിക്കെ ഒരിക്കല്‍ "തെണ്ടി' തിരിച്ചുവന്ന "തറ'യുടെ മുഖത്ത് പതിവില്ലാത്ത ഒരു സന്തോഷം!!! കാര്യം ചോദിച്ചപ്പോള്‍ അവന്‍ പതുക്കെ പോക്കറ്റില്‍ നിന്നും ഒരു 10രൂപയെടുത്ത് അഭിമാനത്തോടെ വീശിക്കാണിച്ചു.. അവന്‍റെ ക്ലാസ്സിലെ "പെങ്ങള്‍' കൊടുത്തതാണത്രെ... ഹോട്ടലിലെത്തിയ അവന്‍ കിലുക്കത്തിലെ ഡയലോഗ് അടിച്ചുകൊണ്ട് അവന് "മുട്ടറോസ്റ്റും പൊറോട്ട'യും ഞങ്ങള്‍ക്ക് പൊറോട്ട'യും സാന്പാറും ഓര്‍ഡര്‍ ചെയ്തു.. ആകെ അന്ധാളിച്ചിരിക്കുന്ന ഞങ്ങളുടെ മുന്നിലൂടെ അവനുള്ള " മുട്ടറോസ്റ്റും പൊറോട്ട'യും എത്തി. അപ്പോഴാണു് അവിടേക്കു് അവിചാരിതമായി ഫസ്റ്റ് Ba യില്‍ പഠിക്കുന്ന ബാബു എത്തിയത്. അവനെ കണ്ടവശം അവനെ പറ്റി നന്നായി അറിയാവുന്ന "തറ' "മുട്ട'യെടുത്ത് നല്ല വൃത്തിയായി "നക്കി'വെച്ചു,എന്നിട്ട് വളരേ അഭിമാനത്തോടുകൂടി അവനെ നോക്കി ചിരിച്ചു.. ഇത് കണ്ട് അരികിലെത്തിയ ബാബു , എന്തെല്ലാമോ പ്രതീക്ഷിച്ചിരിക്കുന്ന ഞങ്ങളെ അന്പരിപ്പിച്ചുകൊണ്ട് പെട്ടന്ന് "മുട്ട' കൈയ്യിലെടുത്തു... അതിന്‍റെ "വെള്ള' പൊളിച്ച് അതിലെ "ഉണ്ണി'(മഞ്ഞക്കരു)യെടുത്ത് അവന്‍ വായിലിട്ട് ചവച്ച് "എന്നോടോ നിന്‍റെ കളി' എന്ന മട്ടില്‍ തറെയ നോക്കി ഒരു ചിരിയും ചിരിച്ച് വളരെ കൂളായി നടന്നു പോയി... ആകെ അന്പരിന്നിരിക്കുന്ന തറെയ നോക്കി ഞങ്ങള്‍ പറഞ്ഞു "" ടാ മച്ചു!! നമ്മള്‍ ഇത്രനാള്‍ നടത്തിയതൊന്നും ഓസ്സല്ലെടാ!! ഇതാടാ ശരിക്കൊള്ള ""ഓസ്സ്'' !!

റെജി

7 comments:

ദിലീപ് വിശ്വനാഥ് said...

നല്ല ഓര്‍മ്മക്കുറിപ്പ് റെജി. അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുമല്ലോ?

ശ്രീവല്ലഭന്‍. said...

കൊള്ളാം .....നല്ല ഓസ്
താങ്കള്‍ എന്നെ 20 വര്‍ഷങ്ങള്‍ക്ക് പിറകിലേക്ക്‌ കൊണ്ടു പോയി. ഡിഗ്രിക്ക് പഠിക്കുമ്പോള്‍ ഞങ്ങള്‍ക്കും ഒരു 5 പേരുടെ കമ്പനി ഉണ്ടായിരുന്നു. അതിലും ഒരാള്‍ ഓസ്സിന്റെ ആശാന്‍. അവനാണ് collection നടത്തുക. മറ്റു ഓസ്സുകാര്‍ വരുമ്പോള്‍ ആഹാരത്തില്‍ തുപ്പി വയ്ക്കുകയായിരുന്നു അവന്‍റെ ശീലം. ആള്‍ ഇപ്പോള്‍ അറിയപ്പെടുന്ന വക്കീലും രാഷ്ട്രീയ നേതാവും ആണ്!.

ശ്രീ said...

കൊള്ളാം.

പിച്ചപ്പാത്രത്തില്‍‌ കയ്യിട്ടു വാരുന്നവര്‍‌ എന്നു പറയുന്ന പോലെ... അല്ലേ?

:)

അഭയാര്‍ത്ഥി said...

vuztഇയ്യാനി അമ്പലം കശുമാവിന്തോപ്പ്‌ കഞ്ചാവ്‌ ഇടം വലം പ്രണയങ്ങള്‍, അരുണന്‍ മാഷ്‌, രമണി ടിച്ചര്‍, ഫിസിക്സിലെ സദാനന്ദന്‍ സാറ്‌ ഡ്രീം ലാന്‍ഡ്‌` ബാര്‍, മുകളിലത്തെ ലൈബ്രറി, നാട്ടിക വിശേഷങ്ങള്‍ പോരട്ടേ.

ടോപ്പില്‍ കശൂമാവും തോപ്പ്‌ തന്നെ.

മുരളീധരന്‍ വി പി said...

ഞങ്ങളുടെ ബാച്ചില്‍ സ്വാമിയായിരുന്നു ഇത്തരം ഓസിന്റെ ആശാന്‍. അവന്‍ ആരു വിളിച്ചാലും, വിളിച്ചില്ലെങ്കിലും പോവും, ചായക്കും ചോറിനുമായി.

കോളേജിനു മുമ്പിലുള്ള കശുമാവിന്‍ തോപ്പ് ഇന്നുണ്ടോ എന്നറിയില്ല. അതിനിടയില്‍ മാര്‍ച്ച് മാസങ്ങളില്‍ പ്രണയിക്കുന്നവരുടെ ഗൂഢ സല്ലാപങ്ങള്‍ കാണാമായിരുന്നു.

ചില കേമന്മാര്‍ അന്നൊക്കെ തൃപ്രയാറമ്പലത്തിലെ കല്യാണമണ്ഡപത്തില്‍ നിന്നും ഏതു കല്യാണത്തിനും പോയി ഊണും കഴിച്ചു പോരുമായിരുന്നു..

ഓര്‍മ്മകളെ തഴുകിയുണര്‍ത്തിയറ്റിനു നന്ദി..

ഒരു പൂര്‍വ്വ വിദ്യാര്‍ത്ഥി.

BOND said...

ബെസ്ററ് കണ്ണാ ബെസ്ററ്...
ഇനിയും പൊരേേട്ട നിെന്‍്റ ഗുണ്‍്ഡുകള്‍....

Unknown said...

OOSE kadha kollam mone...tharaye patti parayukayanengil enikku orupaadu parayaanundu...