ആമുഖം
സുഹൃത്തുക്കളേ.......ഇത് ഒരു കൂടിച്ചേരലാണ്...നമ്മളുടെ കഴിഞ്ഞുപ്പോയ കലാലയജീവിതത്തിന്‍റെ ഒരു ഓര്‍മ്മക്കുറിപ്പ്...നമ്മളുടെ കുസൃതികളും സ്വപ്നങ്ങളും കവിതകളും ആശങ്കകളും എല്ലാം പങ്കുവെക്കാനുള്ള ഒരു വേദി....അതെ അതാണ് ഗുണ്ട്...
ഗുണ്ട് എന്ന പേര് കേള്‍ക്കുന്പോള്‍ ആരും ഒന്നു ഞ്ഞെട്ടിപ്പോകും(നാട്ടിക എസ്സെന്നിലുള്ള 1998-2001 ബികോം ബാച്ചിലുള്ളവര്‍ മാത്രം ) എന്തെന്നാല്‍.... ഗുണ്ട് ഒരു കാന്പസ്സ് പത്രമാകുന്നു.... അതായത് ക്ലാസ്സിലെ ഉഴപ്പന്മാര്‍ക്ക് പാര വെക്കുക..പഞ്ചാരവീരന്മാരെ പിന്നില്‍ നിന്ന് കുത്തുക.. ലൈന്‍ പൊളിക്കുക..ബുജികളെ കണക്കിനു പരിഹസിക്കുക.. (ഇടക്കു പുറമേ നിന്നുള്ള വിറ്റുകളും എടുക്കാറുണ്ട്-- കേട്ടോ!!) എന്നീ ഇത്യാദി കര്‍മ്മങ്ങളാണു് ഇത് നിര്‍വ്വഹിച്ച് പോന്നിരുന്നത്..അതവസാനം ഞങ്ങള്‍ക്ക് (പത്രാധിപര്‍ക്ക് ) ആരോഗ്യത്തിനു ഹാനികരമായിതീര്‍ന്നപ്പോഴാണ് ഞങ്ങളത്
നിര്‍ത്തിയത്...
ഇന്നിപ്പോള്‍ മൈലുകള്‍ക്കിപ്പുറത്ത് ഈ മരുഭൂമിയിലെ മരുപ്പച്ചയില്‍ കഴിഞ്ഞുപ്പോയ ആ നല്ല നിമിഷങ്ങളെ നെഞ്ചിലേറ്റുന്പോള്‍ വൃശ്ചികമാസത്തിലെ ഒരു തണുത്ത പുലര്‍കാലത്തിന്‍റെ കുളിരേകുന്നു മനസ്സില്‍.... അന്നത്തെ ആ സംഭവബഹുലമായ നല്ലനിമിഷങ്ങളും അതോടൊപ്പം ഇന്നത്തെ വ്യഹലതകളും നമുക്കിവിടെ പങ്കുവെയ്ക്കാം...
ഈ ഗള്‍ഫെന്ന യാഥാര്‍ത്ഥ്യത്തില്‍ ഒരു പിടി പ്രശ്നങ്ങളും നീറുന്ന മനസ്സുമായി കഴിയുന്ന നിങ്ങളിലേക്ക്,....സോറി ചുള്ളന്‍സ്... നമ്മളിലേക്ക് ഒരു കുളിര്‍ക്കാറ്റ്പ്പേലെ സാന്ത്വനമേകാന്‍ നമ്മളുടെ
ഈ ഗുണ്ടിനു കഴിയുമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു,പ്രത്യാശിക്കുന്നു... ഒരു കാര്യം കൂടി പ്രത്യേകം ഓര്‍മ്മിപ്പിയ്ക്കട്ടെ...ഇതില്‍ ഏഴുതുന്ന എല്ലാ കാര്യങ്ങളും സത്യമായിരിക്കണമെന്നില്ല...എന്നാല്‍ ഇതില്‍ സത്യത്തിന്‍റെ അംശം നിങ്ങള്‍ക്ക്
കൂടുതല്‍ കാണാന്‍ കഴിയും.... ഇതില്‍ വരുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന വിഷയങ്ങള്‍ ആരെയങ്കിലും വ്യക്തിപരമായി വിഷമിപ്പിക്കുമെങ്കില്‍ ,വിഷമിപ്പിച്ചിട്ടുണ്ടങ്കില്‍ ആദ്യമെ തന്നെ അവരോടെല്ലാം ക്ഷമഛോദിച്ചുക്കൊള്ളുന്നു ... ഇതിലെ കുസൃതികള്‍ ആ സെന്‍സില്‍ മാത്രം എടുക്കണമെന്നു് ഞാന്‍ പ്രത്യേകം അഭ്യര്‍ത്ഥിയ്ക്കുന്നു...
എന്‍റെ എല്ലാ കൂട്ടുകാരെയും ഗുണ്ട് എന്ന നമ്മളുടെ ഈ കൊച്ചു കാന്പസ്സിലേയ്ക്ക ് ഹൃദയപ്പൂര്‍വ്വം ഞാന്‍ സ്വാഗതം ചെയ്യുന്നു...
സ്നഹപ്പൂര്‍വ്വം....
നിങ്ങളുടെ സ്വന്തം കൂട്ടുക്കാരന്‍... രെജീഷ് മാധവന്‍ (റെജി)

2 comments:
ok...kollaam, good start
I read gundu,very nice.all the best
............police maamen.....
Post a Comment