Saturday, December 1, 2007

ആമുഖം തുടരുന്നു....

ഒന്നാം വര്‍ഷ ബിരുദ വിശേഷങ്ങള്‍

അര്‍ദ്ധ ബിരുദ ഫലം പുറത്തുവന്നു...ആരുടെ കുരുത്തം കൊണ്ടാണെന്നറിയില്ല ഞാനും ജയിച്ചു!! എന്നെ പറ്റി എനിക്കറിയാവുന്നതുകൊണ്ട് പാരലല്‍ സ്റ്റുഡന്‍റ്സ് എന്നു് പ്രൈവറ്റ് ബസ്സുകാര്‍ പുച്ഛിക്കുകയും എന്നാല്‍ അംഗബലത്തില്‍ മറ്റാരെക്കാളും മുന്നിലുള്ളവരിലൊരാരാളായി ഞാന്‍ അഥീനകോളേജില്‍ പഠനം തുടങ്ങി..
അതോടൊപ്പം എസ്റ്റെന്നിലും ഒന്നു ട്രൈ ചെയ്തിരുന്നു... എന്നെ മാത്രമല്ല അഥീനയെ മുഴുവന്‍ ഞെട്ടിച്ചുകൊണ്ട് അവിടെ നിന്നിതാ എനിക്കൊരു വിളി..
അങ്ങനെ ഞാന്‍ വാകമരങ്ങള്‍ പൂത്തുനില്‍ക്കുന്ന 2 കൊല്ലം അടിച്ചുപൊളിച്ച ആ പഴയ കോളേജിലേക്കു് ഞാന്‍് തിരിച്ചെത്തി...അപ്പോഴേക്കും എന്‍റെ ബിരുദ
പഠനത്തിലെ വലിയ 3 മാസങ്ങള്‍ കഴിഞ്ഞുപോയിരുന്നു.
എന്നെ വെയ്റ്റ് ചെയ്തിട്ടാണോ എന്നറിയില്ല ഞാന്‍ വരുന്നതിനു ഒരാഴ്ച്ച മുന്പ് മാത്രമാണു് ക്ലാസ്സുകള്‍ തുടങ്ങിയത് (പിന്നെയറിഞ്ഞു അധ്യാപകസമരം മൂലമായിരുന്നെന്നു്!!!) അങ്ങനെ ഞാന്‍ പുതിയ ക്ലാസ്സിലേയ്ക്ക് മനസ്സില്‍ ഒരുപാട് പുതിയ ദൃഢനിശ്ചയങ്ങളുമായി (പഠിയ്ക്കണം,പഞ്ചാരയടി നിര്‍ത്തണം എന്നൊക്കെയായിരുന്നു ദൃഢനിശ്ചയങ്ങ ള്‍ പിന്നെ വീട്ടില്‍ നിന്നു് അത്യാവശ്യം നല്ല ഉപദേശവും (ഭീഷണി?) കിട്ടിയിരുന്നു.) കടന്നു ചെന്നു.. ഇംഗ്ലീഷ് ക്ലാസ്സ് നടന്നു കൊ--ണ്ടിരിയ്ക്കുകയായിരുന്നു-.. എന്നെ കണ്ടിട്ടാണോ എന്നറിയില്ല.പെട്ടന്ന് ക്ലാസ്സ് ഒന്ന് നിശ്ചലമായി. എല്ലാവരുടേയും കണ്ണുകള്‍ എന്നിലായി പുതിയ കുട്ടികളുടെ മുഖത്ത് "ഇതാരാടാ ഈ പുതിയ കുരിശ!്

എന്ന ഭാവമായിരുന്നു എന്നാല്‍ എന്‍റെ പഴയ സുഹൃത്തുക്കളുടെ കണ്ണില്‍ ആദ്യം ഞെട്ടലായിരുന്നു! (അതോ ശ്ശെടാ!!! ഇവന്‍റെ ശല്ല്യം തീര്‍ന്നില്ലേ!! എന്നോ) അങ്ങനെ ക്ലാസ്സിലേയ്ക്ക് ആഗതനായ ഞാന്‍ ക്ലാസ്സിലെ ഏറ്റവും നന്നായി പഠിയ്ക്കുന്ന കുട്ടികള്‍ തിരഞ്ഞെടുക്കുന്ന"ബായ്ക്ക് ബഞ്ച്' തന്നെ തിരഞ്ഞെടുത്തു അങ്ങനെ ബിരുദ ക്ലാസ്സിലേ ആദ്യദിനങ്ങള്‍ തുടങ്ങി.... എന്‍റെ "അലന്പ് വിറ്റു'കളുടെ നിലവാരം കൊണ്േടാ ആണോ എന്നറിയല്ല പെട്ടന്നു് തന്നെ എല്ലാവരും എന്‍റെ നല്ല സുഹൃത്തുക്കളായി....
ഞങ്ങളുടെ ക്ലാസ്സിനെ കുറിച്ച് പറഞ്ഞാല്‍ ചിരിയ്ക്കാ
നായി ഒരു വക തരുന്ന ഒരുപാടുപേരുള്ള, ഫ്രണ്ട്ഷിപ്പെന്ന് പറഞ്ഞ് സൈഡില്‍കൂടി ലൈനിടുന്ന കൃഷ്ണന്‍മാരുള്ള, ഒരു ഗുസ്ഥിക്കാരനുള്ള, ഒരു പാട്ടുക്കാരനുള്ള, ഒരു കരാട്ടെക്കാരനുള്ള, ഒരു രാഷ്ടീയക്കാരനുള്ള, കവയിത്രിയുള്ള , മാവേലിയുള്ള, സാഹിത്യക്കാരനുള്ള എല്ലാം തികഞ്ഞ ഒരു

ക്ലാസ്സ് . ചുരുങ്ങിയ കാലം കൊണ്ട് "തൈക്കാട്ട് മൂസ്സ് വക മരുന്ന്ശ്ലാല' എന്ന് സ്റ്റാഫ് റൂമില്‍ പേരെടുത്ത ക്ലാസ്സ്. ഞങ്ങളുടെ ഈ ക്ലാസ്സിലെ കൊച്ചു കൊച്ചു സംഭവങ്ങളും തമാശകളും നമ്മളിവിടെ പങ്കുവെയ്ക്കാന്‍ പോവുകയാന്നു്... നിങ്ങള്‍ക്കേവര്‍ക്കും ഇഷ്ടപ്പെടുമെന്ന് വിശ്വസിച്ചുകൊള്ളുന്നു...

No comments: