Friday, December 14, 2007
കല്ല്യാണ ഉണ്ണികള്‍
സുഹൃത്തുക്കളേ... കാന്പസ്സിലെ ഞങ്ങളുടെ പ്രധാന താവളങ്ങളായിരുന്നു സൈക്കിള്‍ ഷെഡ്ഡ് ,"ഉത്തമേട്ട'ന്‍റെ കാന്‍റീന്‍,സ്പാര്‍ട്സ് റൂമിന്‍റെ അടുത്തുള്ള മരച്ചുവട് എന്നിവ..ഇതില്‍ "സൈക്കിള്‍ ഷെഡ്ഡിന്' വളരെ വലിയ സ്ഥാനമായിരുന്നു ഉണ്ടായിരുന്നത് ... കാരണം പലതാണ്.. ആരാണ് ക്ലാസ്സിലേക്ക് വരുന്ന "സാര്‍' എന്ന് വ്യക്തമായി കാണാനും വിദഗ്ദ്ധമായി ഒളിക്കാനും അതുപോലെ BAയിലെ ചേച്ചിമാരെ നോക്കി വെള്ളമിറക്കാനും പറ്റും. സാധാരണയായി അവിടെ പാര്‍ക്ക് ചെയ്യുന്ന ബൈക്കുകളുടെ മുകളില്‍ ആയിരിക്കും ഞങ്ങളുടെ സ്ഥാനങ്ങള്‍.. അവിടെ ഇരുന്നുകൊണ്ട് ആയിരുന്നു ഞങ്ങള്‍ പല "ചരിത്ര'പരമായ തീരുമാനങ്ങള്‍ എടുത്തിരുന്നത്... പുതിയതായി join ചെയ്ത പെണ്‍കുട്ടികളെ കുറിച്ചുള്ള "വിശേഷണങ്ങളും' അവരെ എങ്ങിനെ "ലൈനാക്കാം' എന്നതിലുള്ള "വിദഗ്േദ്ധാപദേശങ്ങള്‍' ലഭിക്കുന്നതും ഇവിടെ നിന്നായിരുന്നു..
അങ്ങിനെ "പഞ്ചാരയടികളും' "ഒലിപ്പീരു'കളും ഇല്ലാത്ത ഒരുദിവസ്സം... "ലോക്കല്‍' കൂടിയായ "ഡെലീഷിനു്' ഒരു കല്ല്യാണക്ഷണം.. ഒരു സുഹൃത്ത് എന്ന നിലയില്‍ അവനെ സഹായിക്കേണ്ടത് ഞങ്ങളുടെ കടമയാണെന്നു് ഉത്തമബോധ്യമുണ്ടായിരുന്ന ഞങ്ങള്‍ അതിന് തയ്യാറായി.. അങ്ങനെ ഞങ്ങള്‍ (ഡെലീഷ് ,വിജീഷ്,പ്രശാന്ത്,സുബിന്‍,തറ,പിന്നെ ഞാനും.. പിന്നെ ഞങ്ങളുടെ ചില സുഹൃത്തുക്കള്‍ ഒലിപ്പീരിന്‍റെ തിരക്കിലായതിനാലും മറ്റു ചിലര്‍ ലോക്കല്‍സ്സ് ആയതുകൊണ്ടും ഇതില്‍ നിന്നും ഒഴിവായിരുന്നു..)
അതിനു പോവുകയും വളരെ കാര്യമായിതന്നെ പങ്കുകൊള്ളുകയും (ഫുഡ്ഡിംഗില്‍) ചെയ്തു... അതായിരുന്നു ഞങ്ങളുടെ തുടക്കം.. തൃപ്രയാറന്പലത്തിനു ചുറ്റുള്ള "കല്ല്യാണമണ്പങ്ങള്‍' പ്രിയദര്‍ശിനി ഹാള്‍, എസ്സെന്‍ ഹാള്‍ എന്തിന് നാട്ടിക, തൃപ്രയാര്‍ വിട്ട് "തളിക്കുളം' കിംഗ് വരെ ഞങ്ങളുടെ പ്രവര്‍ത്തനമണ്ടലം വ്യാപിച്ചു... കല്ല്യാണത്തിനു പോയാല്‍ മാത്രം പോര ഫുഡ്ഡിംഗ് കഴിഞ്ഞ് "ഫോട്ടോസെഷനില്‍' കൂടി പങ്കെടുത്താല്‍ മാത്രമേ ചിലര്‍ക്ക് സമാധാനമായിരുന്നുള്ളൂ.. അങ്ങനെ ഞങ്ങളുടേതായ ഒരു സ്റ്റൈല്‍ ഞങ്ങള്‍ ഫോളോ ചെയ്തുപോന്നു.. ഇതിലും പതിവുപോലെ ഞങ്ങളുടെ "തൊലിക്കട്ടി' ഒരു സംസാര വിഷയമായിരുന്നു..---
സാധാരണയായി പ്രശാന്തിന്‍റേയും ഡെലീഷിന്‍റേയും ബൈക്കുകളായിരുന്നു (ചിലപ്പോള്‍ കടമെടുത്ത ബ്രിജേഷിന്‍റെ ബൈക്കും), ഞങ്ങളുടെ പ്രധാന യാത്രാ സഹായികള്‍.. 11.30-ാടെയുള്ള ഞങ്ങളുടെ ബൈക്കുകളുടെ ശബ്ദം കേള്‍ക്കുന്പോള്‍, "ഇന്ന് എവിടെയാ ഒരു കല്ല്യാണം ഉണ്ട് എന്ന് തോന്നുന്നു.!!' എന്ന വിധത്തിലുള്ള കമന്‍റുകള്‍ ഞങ്ങളുടെ കൂട്ടുകാരുടേയും എന്തിന് പെണ്‍കുട്ടികളുടെ ഇടയില്‍ പോലും ഉയരുന്ന വിധത്തില്‍ ഞങ്ങള്‍ പ്രശസ്തരായി... ""കല്ല്യാണ ഉണ്ണികള്‍'' എന്ന പേരും വീണു.. പതുക്കെ പതുക്കെ ഞങ്ങള്‍ "കല്ല്യാണ റിസപ്ക്ഷനുകള്‍' ഏറ്റെടുത്ത് തുടങ്ങി..."നോണ്‍വെജ്' ആയിരുന്നു ഇതിലേക്ക് ഞങ്ങളെ ആകര്‍ഷിച്ചത്..
അങ്ങനെ ഞങ്ങളുടെ "പൂര്‍വ്വികന്മാരുടെ (സീനിയേഴ്സ്സിന്‍റെ) പാത പിന്തുടര്‍ന്ന് കൊണ്ട് വളരെ വിജയകരമായി ഇതിലും ഞങ്ങള്‍ ഞങ്ങളുടെ കഴിവ് തെളിയിച്ചു... ഇതിനിടയില്‍ ഞാനും പ്രശാന്തും "
മാസ്റ്റേഴ്സ് കോളേജില്‍ ട്യൂഷന് ചേര്‍ന്നിരുന്നു... അങ്ങനെ ഞായറാഴ്ച്ചകളിലെ കല്ല്യാണങ്ങളും ഞങ്ങള്‍ക്ക് തരായി...അങ്ങനെയിരിക്കെ ഒരുദിവസ്സം ട്യൂഷന്‍ കഴിഞ്ഞപ്പോള്‍ പ്രശാന്ത് എന്നോട് പറഞ്ഞു.. "ടാ! ഇന്നൊരു അടിയന്തിരമുണ്ട്..പോരുന്നോ.. വെജ്:ബിരിയാണിയെന്നറിഞ്ഞപ്പോള്‍ പതുക്കെ പിന്‍വലിഞ്ഞ എന്നെ അവന്‍ നിര്‍ബന്ധിച്ചുകൊണ്ട് പോയി.. അവന്‍റെ നിര്‍ബന്ധത്തിനു വഴങ്ങി ഞങ്ങള്‍ അവിടെയത്തിയപ്പോഴേക്കും ഭക്ഷണം കഴിഞ്ഞ് ആളുകള്‍ പോയിക്കഴിഞ്ഞിരുന്നു.. ഞങ്ങളുടെ ഭാഷയില്‍ പറഞ്ഞാല്‍ "ഗഢി!! വട്ടച്ചെന്പ് വരെ കഴുകി കഴിഞ്ഞിരുന്നു..' ബന്ധുവിന്‍റെ വീടായത് കൊണ്ടാവണം
പ്രശാന്ത് നേരെ വീടിനുള്ളിലേക്ക് കയറിപ്പോയി.. അവന്‍റെ കൂടെ പോയില്ലെങ്കില്‍് നാണം കെടുമെന്ന് മനസ്സിലാക്കിയ ഞാന്‍ അവനെ പിന്‍തുടരാന്‍ തന്നെ തീരുമാനിച്ചു.. ചുറ്റുമൊന്ന് കണ്ണോടിച്ച് ഒന്നു പരുങ്ങി ഷൂ ലൈസ്സഴിക്കാന്‍ കുനിഞ്ഞ എന്‍റെ മുതുകത്ത് പെട്ടന്ന് ഒരു കൈ വന്ന് പതുക്കെ വീണു..ഞെട്ടിത്തിരിഞ്ഞ് നോക്കിയപ്പോള്‍ ഒരു "അച്ഛാച്ചന്‍'.
അച്ഛാച്ചന്‍ എന്നോട് ചോദിച്ചു..
" ങാ!! മോന്‍ എന്താ ഇത്രയും വൈകിയേ...!!'
ആകെ പകച്ച് മുഖത്ത് ചേരമയം ലവലേശം പോലുമില്ലാതെ എന്ത് പറയണം എന്നറിയാതെ നിന്ന എന്നെ അടുത്ത ചോദ്യമാണ് ശരിക്കും തകര്‍ത്ത് കളഞ്ഞത്..
""മോനെന്താ ഒറ്റയ്ക്ക് പോന്നത്..അച്ഛനേയും അമ്മയേയും കൂടി കൊണ്ടു വരായിരുന്നില്ലേ..!!'
അവിടെ നിന്ന് ഉരുകിയൊലിച്ച എന്നെ പ്രശാന്ത് അവിടെ നിന്ന് രക്ഷിച്ച് ഉള്ളിലേക്ക് കൊണ്ട്പോയി അവിടത്തെ വീട്ടുകാരോടൊപ്പമിരുത്തി ഭക്ഷണം കഴിപ്പിച്ചു.. ചമ്മി നറുനാശമായി ഇരിക്കുന്ന എന്നെ ഓരോരുത്തരും വന്ന് പരിചയപ്പെടുന്പോള്‍ ഇവിടേക്ക് വരാനായി തോന്നിപ്പിച്ച ആ നിമിഷത്തെ ഞാന്‍ മനസ്സാ ശപിക്കുകയായിരുന്നു.. അച്ഛാച്ചന് ആളെ തെറ്റിയതാണെന്ന് പിന്നീട് മനസ്സിലായെങ്കിലും പ്രശാന്ത് വേണ്ടവിധത്തില്‍ എരിവും പുളിയും ചേര്‍ത്ത് പിറ്റേദിവസ്സം തന്നെ കാന്പസ്സില്‍ അടിച്ച് എന്നെ നാറ്റിച്ചിരുന്നു... പിന്നെ ഞങ്ങളുടെ "ഗുണ്ടി'ന്‍റെ ആദ്യ പ്രതിയിലെ പ്രധാന വിഷയങ്ങളിലൊന്ന് ഇതായിരുന്നു..
ഇതോട്കൂടി ഈ പരിപാടി ഞങ്ങള്‍ നിര്‍ത്തി എന്ന് നിങ്ങള്‍ക്ക് തോന്നുന്നുവെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി.. "അടിപതറാതെ മുന്നോട്ട്' എന്ന പാര്‍ട്ടിമുദ്രവാക്യം പോലെ ഞങ്ങള്‍ കോഴ്സ്സ് തീരുന്നത് വരെ മിക്ക കല്ല്യാണങ്ങളും "അറ്റന്‍റ്' ചെയ്യാന്‍ ഞങ്ങളുടെ കഴിവിന്‍റെ പരമാവധി ഞങ്ങള്‍ ശ്രമിച്ചുപോന്നിരുന്നു.. ആള് കുറഞ്ഞ് ഞങ്ങള്‍(പ്രശാന്ത്,സുബിന്‍,,പിന്നെ ഞാനും.. ) മൂന്ന് പേരായി ചുരുങ്ങിയപ്പോള്‍ ജൂനിയര്‍ താരം പോലീസ്സ് എന്ന സജീഷിനെ ടീമിലെടുത്ത് ഞങ്ങള്‍ ഞങ്ങളുടെ പ്രവര്‍ത്തനം നിലനിര്‍ത്തി... ഇപ്പോഴും കോളേജ്ജീവിതത്തെപറ്റി ആലോചിക്കുന്പോള്‍ ആദ്യം ഓര്‍മ്മയിലേക്കെത്തുന്ന രസകരമായ സംഭവങ്ങളിലൊന്നിതാണ്...
റെജി...
Wednesday, December 5, 2007
ഓ... ഓ... ഓസ്സ് !!!
ഓ... ഓ... ഓസ്സ് !!!
"വാകമരങ്ങളും' "പറങ്കിമാവിന്‍ കൂട്ടങ്ങളും' നിറഞ്ഞുനില്‍ക്കുന്ന ഞങ്ങളുടെ കാന്പസ്സില്‍ ഒന്നാം വര്‍ഷ ബിരുദം അധികം അല്ലലില്ലാതെ പഠനത്തിന്‍റെ യാതൊരു വിധ ടെന്‍ഷനില്ലാതെ അനുസ്യൂതം
ഞങ്ങള്‍ തുടര്‍ന്ന് പോന്നു.. അപ്പാഴേയ്ക്കും പലരും പലവിധത്തില്‍ "ബിസ്സി'യായി കഴിഞ്ഞിരുന്നു.. ചിലര്‍ ക്ലാസ്സില്‍ തന്നെയും മറ്റുചിലര്‍ വേറെ ക്ലാസ്സുകളിലുമായി((Ba,Bsc) എന്തിന് "സീനിയര്‍ ചേച്ചി'മാരോട് വരെ "ട്യൂണിംഗ്' തുടങ്ങിയിരുന്നു.. ഇതില്‍ ചിലര്‍ ഒരു കാന്പസ്സിലെ "മുഖ്യഅജണ്ട'കളിലൊന്നായ "വെള്ളമടി'യ്ക്കും തുടക്കം കുറിച്ചിരുന്നു.. ഞങ്ങളുടെ ക്ലാസ്സിലെ "തറ' എന്ന് ഞങ്ങള്‍ സ്േനഹത്തോടെ വിളിയ്ക്കുന്ന, എന്‍റെ നല്ല കൂട്ടുകാരിലൊരാളായ "രാജേന്ദ്രന്‍' ആയിരുന്നു അതിനു മുന്‍കയ്യെടുത്തിരുന്നത്.. ഇനി പറയാന്‍ പോകുന്ന സംഭവത്തിലെ "താരം'(?) എന്ന് പറയാവുന്നത് ഈ പാവം "തറ'യാണ്..
കാന്പസ്സ് ജീവിതം അടിച്ചു പൊളിച്ച് മുന്നോട്ട് പോകുന്ന സമയം , ഞങ്ങ ള്‍ക്ക് (ഞാന്‍,പ്രശാന്ത്,സുബിന്‍,തറ) "ഉച്ചഭക്ഷണം' ഒരു പ്രധാന പ്രശ്നമായിത്തീര്‍ന്നു... കൈയ്യും വീശീവരാനുള്ള സുഖം കൊണ്ടോ അതോ ഞങ്ങളുടെ സ്റ്റൈലിനെ അത് ബാധിക്കും എന്നുള്ളതുകൊണ്ടോ ,എന്തോ ഒട്ടുമിക്കപ്പേരും ഭക്ഷണം കൊണ്ടുവരുന്നത് നിര്‍ത്തിയിരുന്നു... അങ്ങനെ ഞങ്ങളുടെ ഗഹനമായ ചിന്തകള്‍ "ഓസ്സിയടി' എന്ന മഹത്തായ കലയില്‍ എത്തിച്ചേര്‍ന്നു... അതിനു ഞങ്ങള്‍ പ്രധാനമായും "തറ' യെയാണ് ആശ്രയിച്ചിരുന്നത്... "തെണ്ടലില്‍' PHD എടുത്തിരുന്ന "തറ' യും പിന്നെ ഞങ്ങളുടെ സഹകരണം കൂടിയായപ്പോള്‍ പരിപാടി ഗംഭീര വിജയമായിത്തീര്‍ന്നു.. ആന്പിള്ളേരെ പറ്റി നന്നായി അറിയാവുന്നത് കൊണ്ട് ക്ലാസ്സിലെ "പെണ്‍കുട്ടികള്‍' ആയിരുന്നു "തെണ്ടലില്‍' ഞങ്ങളുടെ പ്രധാന ഇരകള്‍.. 12രൂപ എന്ന ടാര്‍ഗറ്റ് കവര്‍ചെയ്ത് പോന്നിരുന്ന ഞങ്ങള്‍ പ്രധാനമായും കഴിക്കാനായി തിരഞ്ഞെടുത്തിരുന്നത് കോളേജിനു തൊട്ടുമുന്പിലുള്ള ഹോട്ടല്‍ എസ്സെനായിനുന്നു.. "പൊറോട്ട'യോടൊപ്പം യഥേഷ്ടം കിട്ടുന്ന "സാന്പാറാ'യിരുന്നു ഞങ്ങളെ അങ്ങോട്ട് ആകര്‍ഷിച്ചിരുന്നത്..
അങ്ങനെയിരിക്കെ ഒരിക്കല്‍ "തെണ്ടി' തിരിച്ചുവന്ന "തറ'യുടെ മുഖത്ത് പതിവില്ലാത്ത ഒരു സന്തോഷം!!! കാര്യം ചോദിച്ചപ്പോള്‍ അവന്‍ പതുക്കെ പോക്കറ്റില്‍ നിന്നും ഒരു 10രൂപയെടുത്ത് അഭിമാനത്തോടെ വീശിക്കാണിച്ചു.. അവന്‍റെ ക്ലാസ്സിലെ "പെങ്ങള്‍' കൊടുത്തതാണത്രെ... ഹോട്ടലിലെത്തിയ അവന്‍ കിലുക്കത്തിലെ ഡയലോഗ് അടിച്ചുകൊണ്ട് അവന് "മുട്ടറോസ്റ്റും പൊറോട്ട'യും ഞങ്ങള്‍ക്ക് പൊറോട്ട'യും സാന്പാറും ഓര്‍ഡര്‍ ചെയ്തു.. ആകെ അന്ധാളിച്ചിരിക്കുന്ന ഞങ്ങളുടെ മുന്നിലൂടെ അവനുള്ള " മുട്ടറോസ്റ്റും പൊറോട്ട'യും എത്തി. അപ്പോഴാണു് അവിടേക്കു് അവിചാരിതമായി ഫസ്റ്റ് Ba യില്‍ പഠിക്കുന്ന ബാബു എത്തിയത്. അവനെ കണ്ടവശം അവനെ പറ്റി നന്നായി അറിയാവുന്ന "തറ' "മുട്ട'യെടുത്ത് നല്ല വൃത്തിയായി "നക്കി'വെച്ചു,എന്നിട്ട് വളരേ അഭിമാനത്തോടുകൂടി അവനെ നോക്കി ചിരിച്ചു.. ഇത് കണ്ട് അരികിലെത്തിയ ബാബു , എന്തെല്ലാമോ പ്രതീക്ഷിച്ചിരിക്കുന്ന ഞങ്ങളെ അന്പരിപ്പിച്ചുകൊണ്ട് പെട്ടന്ന് "മുട്ട' കൈയ്യിലെടുത്തു... അതിന്‍റെ "വെള്ള' പൊളിച്ച് അതിലെ "ഉണ്ണി'(മഞ്ഞക്കരു)യെടുത്ത് അവന്‍ വായിലിട്ട് ചവച്ച് "എന്നോടോ നിന്‍റെ കളി' എന്ന മട്ടില്‍ തറെയ നോക്കി ഒരു ചിരിയും ചിരിച്ച് വളരെ കൂളായി നടന്നു പോയി... ആകെ അന്പരിന്നിരിക്കുന്ന തറെയ നോക്കി ഞങ്ങള്‍ പറഞ്ഞു "" ടാ മച്ചു!! നമ്മള്‍ ഇത്രനാള്‍ നടത്തിയതൊന്നും ഓസ്സല്ലെടാ!! ഇതാടാ ശരിക്കൊള്ള ""ഓസ്സ്'' !!
റെജി

Saturday, December 1, 2007
ഒരു ഇടി കഥ!!
ഒന്നാം വര്‍ഷ ബിരുദ വിശേഷങ്ങള്‍
ഒരു ഇടി കഥ!!
ഒന്നാം വര്‍ഷ ബി-ക്കോമിനു പഠിച്ചുക്കൊണ്ടിരിയ്ക്കുന്ന സമയം... ഒരു കാന്പസ്സിലെ ഏറ്റവും വലിയ "ഉത്സവ'മായ "ഇലക്ഷന്‍' കഴിഞ്ഞ് പാര്‍ട്ടികള്‍ "കണക്കു'കള്‍ തീര്‍ത്ത് (അതിന്‍റെ പേരില്‍
രണ്ട് മൂന്ന് സിനിമകള്‍ കൂടി ഒത്തിരുന്നു കേട്ടോ!!) യൂണിയന്‍ ഇനാഗുരേഷനായി അണിഞ്ഞൊരുങ്ങി...
യൂണിയന്‍ ഇനാഗുരേഷന ിലെ മുഖ്യഇനമായ "ഗാനമേള' നടക്കുകയാണു്.. എല്ലാവരും തകര്‍ത്ത് ഡാന്‍സ്സ് ചെയ്ത്കാണ്ടരിക്കുകയായിരുന്നു.. വളരെ ശാന്തമായി "തേന്‍'നിലാവു പോലെയുള്ള അവന്‍റെ "ക്ടാവു'മൊത്ത ് ഗാനമേള' കാണുകയായിരുന്ന "ഷമ്മി'യെ ആരൊക്കെയാ പിടിച്ചു വലിച്ചു കൊണ്ടു വന്നു, ഡാന്‍സ്സ് ചെയ്യാന്‍.
"ഗാനമേള' കാണാന്‍ "ലോക്കല്‍സ്സ്' ധാരാളം വന്നിരുന്നു... ഗാനമേള യ്ക്ക് കൊഴുപ്പേകാന്‍ സാധാരണയായി അവരുടെ വകയായിട്ടായിരുന്നു "ഇടി' ഉണ്ടായിരുന്നത്.. "ബ്രദേഴ്സ് ക്ലബ്ബി'ലെ ചേട്ടന്മാരായിരുന്നു ഇതിന്‍റെ മുഖ്യപ്രായോചകര്‍.. അടിച്ചു "പാന്പാ'യി അതില്‍ മിക്കവരും അന്ന് എത്തിയിട്ടുണ്ടായിരുന്നു.. ഞാന്‍ അവിടത്തെ "ലോക്കല്‍്' ആയതുകൊണ്ട്
എല്ലാവരേയും ഞാന്‍ അറിയും..
ഫ്രണ്ടിന്‍റെ നിര്‍ബന്ധത്തിനു വഴങ്ങി ഡാന്‍സ്സ് ചെയ്യ ുകയായിരുന്ന "ഷമ്മി' ഒരു "ലോക്കല്‍്' ചേട്ടന്‍റെ ദേഹത്ത് തട്ടി! ഒരു ചെറിയ കാരണം കിട്ടാന്‍ കാത്ത് നില്‍ക്കുകയായിരുന്ന "ലോക്കല്‍്' ചേട്ടനും കൂട്ടുകാരും അടി തുടങ്ങി ...എല്ലാവരും ഇടപ്പെട്ടത് കാരണം "ഷമ്മി'യെ അവര്‍ക്കു് ശരിക്കൊന്നു തല്ലാന്‍ അവര്‍ക്കു് കഴിഞ്ഞില്ല ...നമ്മുടെ 'തേന്‍'നിലാവുമായി പഞ്ചാരയടിച്ചു നടന്നിരുന്ന "ഷമ്മി'യെ നേരത്തെ തന്നെ
അവര്‍ നോട്ടമിട്ടിരുന്നു..
"ഷമ്മി'യെ തല്ലാന്‍ കിട്ടാത്ത വിഷമം പുറത്ത് വച്ച് തീര്‍ക്കാം എന്നു് വെല്ല്വിളിച്ചുകൊണ്ട് അവര്‍ പിരിഞ്ഞു പോയി.. "ഷമ്മി' കോളേജിനു പറത്ത്കടക്കാന്‍് പേടിച്ചു നില്‍ക്കുകയാന്നു്.. ഈ സമയം ആരോ എന്നോട ് പറഞ്ഞു ""നീ ഇവിടത്തെ "ലോക്കല്‍്' അല്ലേടാ.. "ബ്രദേഴ്സിലെ ചേട്ടന്മാരോട് പറഞ്ഞ് ഈ പ്രോബ്ലം സോള്‍വ്വ് ചെയ്ത് കൊടുത്തുകൂടെ..'' അത് ശരിയാണെന്ന് എനിയ്ക്കും തോന്നി.. ഞാന്‍ ഷമ്മി'യോട് പറഞ്ഞു ""നീ
ഒന്നും കൊണ്ട് പേടിക്കണ്ട ഞാന്‍ ഇപ്പോള്‍ തന്നെ എല്ലാം ശരിയാക്കിത്തരാം'' ''. "ഷമ്മി' ഒന്നു പേടിച്ചെങ്കിലും എന്‍റെ കൂടെ .. "ബ്രദേഴ്സിലേക്ക ്
വരാന്‍ തയ്യാറായി...
"ഷമ്മി'യെ കണ്ടതും ക്ലബ്ബിലെ ചേട്ടന്മാര്‍ ഓടിയടുത്തു.. "ഷമ്മി'യെ പൊതിരെ തല്ലി. ,... .ഇടിച്ചു , .ചവിട്ടി.. , വഴിയെ പോയവരും പെരുമാറി...അവിടെ ഐസ് വില്‍ക്കാന്‍ വന്ന തമിഴന്‍ച്ചെക്കന്‍ വരെ അവനെ തല്ലി..കാരണം. ഇത്രയും മാംസളമായ ഒരു ദേഹം ഇതുവരെ അവര്‍ക്ക് കിട്ടിയിട്ടില്ലത്രേ..!! തല്ലരുത്! എന്ന് പറഞ എനിയ്ക്കും എന്‍റെ വീട്ടിലുള്ളവര്‍ക്കെല്ലാം തെറി കേട്ടു...
അവര്‍ക്ക് മതിയായപ്പോള്‍ അവര്‍ "ഇടി' നിര്‍ത്തി.. "ഇടി' കിട്ടി
കണ്ണില്‍ ഇരുട്ട് കയറി നടുറോട്ടില്‍ കുത്തിയിരിയ്ക്കുന്ന "ഷമ്മി'യോട് ഞാന്‍
പറഞ്ഞു
""ഇനി ഒരുത്തഌം നിന്നെ തൊടില്ലെടാ!!''
മനൂപ് നൈഫ്

ആമുഖം തുടരുന്നു....
ഒന്നാം വര്‍ഷ ബിരുദ വിശേഷങ്ങള്‍
അര്‍ദ്ധ ബിരുദ ഫലം പുറത്തുവന്നു...ആരുടെ കുരുത്തം കൊണ്ടാണെന്നറിയില്ല ഞാനും ജയിച്ചു!! എന്നെ പറ്റി എനിക്കറിയാവുന്നതുകൊണ്ട് പാരലല്‍ സ്റ്റുഡന്‍റ്സ് എന്നു് പ്രൈവറ്റ് ബസ്സുകാര്‍ പുച്ഛിക്കുകയും എന്നാല്‍ അംഗബലത്തില്‍ മറ്റാരെക്കാളും മുന്നിലുള്ളവരിലൊരാരാളായി ഞാന്‍ അഥീനകോളേജില്‍ പഠനം തുടങ്ങി..
അതോടൊപ്പം എസ്റ്റെന്നിലും ഒന്നു ട്രൈ ചെയ്തിരുന്നു... എന്നെ മാത്രമല്ല അഥീനയെ മുഴുവന്‍ ഞെട്ടിച്ചുകൊണ്ട് അവിടെ നിന്നിതാ എനിക്കൊരു വിളി..
അങ്ങനെ ഞാന്‍ വാകമരങ്ങള്‍ പൂത്തുനില്‍ക്കുന്ന 2 കൊല്ലം അടിച്ചുപൊളിച്ച ആ പഴയ കോളേജിലേക്കു് ഞാന്‍് തിരിച്ചെത്തി...അപ്പോഴേക്കും എന്‍റെ ബിരുദ
പഠനത്തിലെ വലിയ 3 മാസങ്ങള്‍ കഴിഞ്ഞുപോയിരുന്നു.
എന്നെ വെയ്റ്റ് ചെയ്തിട്ടാണോ എന്നറിയില്ല ഞാന്‍ വരുന്നതിനു ഒരാഴ്ച്ച മുന്പ് മാത്രമാണു് ക്ലാസ്സുകള്‍ തുടങ്ങിയത് (പിന്നെയറിഞ്ഞു അധ്യാപകസമരം മൂലമായിരുന്നെന്നു്!!!) അങ്ങനെ ഞാന്‍ പുതിയ ക്ലാസ്സിലേയ്ക്ക് മനസ്സില്‍ ഒരുപാട് പുതിയ ദൃഢനിശ്ചയങ്ങളുമായി (പഠിയ്ക്കണം,പഞ്ചാരയടി നിര്‍ത്തണം എന്നൊക്കെയായിരുന്നു ദൃഢനിശ്ചയങ്ങ ള്‍ പിന്നെ വീട്ടില്‍ നിന്നു് അത്യാവശ്യം നല്ല ഉപദേശവും (ഭീഷണി?) കിട്ടിയിരുന്നു.) കടന്നു ചെന്നു.. ഇംഗ്ലീഷ് ക്ലാസ്സ് നടന്നു കൊ--ണ്ടിരിയ്ക്കുകയായിരുന്നു-.. എന്നെ കണ്ടിട്ടാണോ എന്നറിയില്ല.പെട്ടന്ന് ക്ലാസ്സ് ഒന്ന് നിശ്ചലമായി. എല്ലാവരുടേയും കണ്ണുകള്‍ എന്നിലായി പുതിയ കുട്ടികളുടെ മുഖത്ത് "ഇതാരാടാ ഈ പുതിയ കുരിശ!്
എന്ന ഭാവമായിരുന്നു എന്നാല്‍ എന്‍റെ പഴയ സുഹൃത്തുക്കളുടെ കണ്ണില്‍ ആദ്യം ഞെട്ടലായിരുന്നു! (അതോ ശ്ശെടാ!!! ഇവന്‍റെ ശല്ല്യം തീര്‍ന്നില്ലേ!! എന്നോ) അങ്ങനെ ക്ലാസ്സിലേയ്ക്ക് ആഗതനായ ഞാന്‍ ക്ലാസ്സിലെ ഏറ്റവും നന്നായി പഠിയ്ക്കുന്ന കുട്ടികള്‍ തിരഞ്ഞെടുക്കുന്ന"ബായ്ക്ക് ബഞ്ച്' തന്നെ തിരഞ്ഞെടുത്തു അങ്ങനെ ബിരുദ ക്ലാസ്സിലേ ആദ്യദിനങ്ങള്‍ തുടങ്ങി.... എന്‍റെ "അലന്പ് വിറ്റു'കളുടെ നിലവാരം കൊണ്േടാ ആണോ എന്നറിയല്ല പെട്ടന്നു് തന്നെ എല്ലാവരും എന്‍റെ നല്ല സുഹൃത്തുക്കളായി....
ഞങ്ങളുടെ ക്ലാസ്സിനെ കുറിച്ച് പറഞ്ഞാല്‍ ചിരിയ്ക്കാ
നായി ഒരു വക തരുന്ന ഒരുപാടുപേരുള്ള, ഫ്രണ്ട്ഷിപ്പെന്ന് പറഞ്ഞ് സൈഡില്‍കൂടി ലൈനിടുന്ന കൃഷ്ണന്‍മാരുള്ള, ഒരു ഗുസ്ഥിക്കാരനുള്ള, ഒരു പാട്ടുക്കാരനുള്ള, ഒരു കരാട്ടെക്കാരനുള്ള, ഒരു രാഷ്ടീയക്കാരനുള്ള, കവയിത്രിയുള്ള , മാവേലിയുള്ള, സാഹിത്യക്കാരനുള്ള എല്ലാം തികഞ്ഞ ഒരു
ക്ലാസ്സ് . ചുരുങ്ങിയ കാലം കൊണ്ട് "തൈക്കാട്ട് മൂസ്സ് വക മരുന്ന്ശ്ലാല' എന്ന് സ്റ്റാഫ് റൂമില്‍ പേരെടുത്ത ക്ലാസ്സ്. ഞങ്ങളുടെ ഈ ക്ലാസ്സിലെ കൊച്ചു കൊച്ചു സംഭവങ്ങളും തമാശകളും നമ്മളിവിടെ പങ്കുവെയ്ക്കാന്‍ പോവുകയാന്നു്... നിങ്ങള്‍ക്കേവര്‍ക്കും ഇഷ്ടപ്പെടുമെന്ന് വിശ്വസിച്ചുകൊള്ളുന്നു...

ആമുഖം
ആമുഖം
സുഹൃത്തുക്കളേ.......ഇത് ഒരു കൂടിച്ചേരലാണ്...നമ്മളുടെ കഴിഞ്ഞുപ്പോയ കലാലയജീവിതത്തിന്‍റെ ഒരു ഓര്‍മ്മക്കുറിപ്പ്...നമ്മളുടെ കുസൃതികളും സ്വപ്നങ്ങളും കവിതകളും ആശങ്കകളും എല്ലാം പങ്കുവെക്കാനുള്ള ഒരു വേദി....അതെ അതാണ് ഗുണ്ട്...
ഗുണ്ട് എന്ന പേര് കേള്‍ക്കുന്പോള്‍ ആരും ഒന്നു ഞ്ഞെട്ടിപ്പോകും(നാട്ടിക എസ്സെന്നിലുള്ള 1998-2001 ബികോം ബാച്ചിലുള്ളവര്‍ മാത്രം ) എന്തെന്നാല്‍.... ഗുണ്ട് ഒരു കാന്പസ്സ് പത്രമാകുന്നു.... അതായത് ക്ലാസ്സിലെ ഉഴപ്പന്മാര്‍ക്ക് പാര വെക്കുക..പഞ്ചാരവീരന്മാരെ പിന്നില്‍ നിന്ന് കുത്തുക.. ലൈന്‍ പൊളിക്കുക..ബുജികളെ കണക്കിനു പരിഹസിക്കുക.. (ഇടക്കു പുറമേ നിന്നുള്ള വിറ്റുകളും എടുക്കാറുണ്ട്-- കേട്ടോ!!) എന്നീ ഇത്യാദി കര്‍മ്മങ്ങളാണു് ഇത് നിര്‍വ്വഹിച്ച് പോന്നിരുന്നത്..അതവസാനം ഞങ്ങള്‍ക്ക് (പത്രാധിപര്‍ക്ക് ) ആരോഗ്യത്തിനു ഹാനികരമായിതീര്‍ന്നപ്പോഴാണ് ഞങ്ങളത്
നിര്‍ത്തിയത്...
ഇന്നിപ്പോള്‍ മൈലുകള്‍ക്കിപ്പുറത്ത് ഈ മരുഭൂമിയിലെ മരുപ്പച്ചയില്‍ കഴിഞ്ഞുപ്പോയ ആ നല്ല നിമിഷങ്ങളെ നെഞ്ചിലേറ്റുന്പോള്‍ വൃശ്ചികമാസത്തിലെ ഒരു തണുത്ത പുലര്‍കാലത്തിന്‍റെ കുളിരേകുന്നു മനസ്സില്‍.... അന്നത്തെ ആ സംഭവബഹുലമായ നല്ലനിമിഷങ്ങളും അതോടൊപ്പം ഇന്നത്തെ വ്യഹലതകളും നമുക്കിവിടെ പങ്കുവെയ്ക്കാം...
ഈ ഗള്‍ഫെന്ന യാഥാര്‍ത്ഥ്യത്തില്‍ ഒരു പിടി പ്രശ്നങ്ങളും നീറുന്ന മനസ്സുമായി കഴിയുന്ന നിങ്ങളിലേക്ക്,....സോറി ചുള്ളന്‍സ്... നമ്മളിലേക്ക് ഒരു കുളിര്‍ക്കാറ്റ്പ്പേലെ സാന്ത്വനമേകാന്‍ നമ്മളുടെ
ഈ ഗുണ്ടിനു കഴിയുമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു,പ്രത്യാശിക്കുന്നു... ഒരു കാര്യം കൂടി പ്രത്യേകം ഓര്‍മ്മിപ്പിയ്ക്കട്ടെ...ഇതില്‍ ഏഴുതുന്ന എല്ലാ കാര്യങ്ങളും സത്യമായിരിക്കണമെന്നില്ല...എന്നാല്‍ ഇതില്‍ സത്യത്തിന്‍റെ അംശം നിങ്ങള്‍ക്ക്
കൂടുതല്‍ കാണാന്‍ കഴിയും.... ഇതില്‍ വരുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന വിഷയങ്ങള്‍ ആരെയങ്കിലും വ്യക്തിപരമായി വിഷമിപ്പിക്കുമെങ്കില്‍ ,വിഷമിപ്പിച്ചിട്ടുണ്ടങ്കില്‍ ആദ്യമെ തന്നെ അവരോടെല്ലാം ക്ഷമഛോദിച്ചുക്കൊള്ളുന്നു ... ഇതിലെ കുസൃതികള്‍ ആ സെന്‍സില്‍ മാത്രം എടുക്കണമെന്നു് ഞാന്‍ പ്രത്യേകം അഭ്യര്‍ത്ഥിയ്ക്കുന്നു...
എന്‍റെ എല്ലാ കൂട്ടുകാരെയും ഗുണ്ട് എന്ന നമ്മളുടെ ഈ കൊച്ചു കാന്പസ്സിലേയ്ക്ക ് ഹൃദയപ്പൂര്‍വ്വം ഞാന്‍ സ്വാഗതം ചെയ്യുന്നു...
സ്നഹപ്പൂര്‍വ്വം....
നിങ്ങളുടെ സ്വന്തം കൂട്ടുക്കാരന്‍... രെജീഷ് മാധവന്‍ (റെജി)

Subscribe to:
Posts (Atom)