Monday, January 14, 2008

പഞ്ചാരക്കുറിപ്പുകള്‍

ഒരു കാമ്പസ്സിണ്റ്റെ ഹ്രിദയ തുടിപ്പുകളാണു അവിടത്തെ 'പ്രണയ ബന്ധങ്ങള്‍' എന്നാണു എണ്റ്റെ അഭിപ്രായം....കാരണം വിരസ്സമായ ക്ളാസ്സുകളില്‍ ഒരു പാടു ചര്‍ച്ചകള്‍ക്ക്‌ ഈ 'പ്രണയ ബന്ധങ്ങള്‍' ഒരു കാരണമായി തീര്‍ന്നിട്ടുണ്ട്‌....ഒരു വര്‍ക്കൂം ചെയ്യാതെ വെറുതെ വേസ്റ്റായി പോകുമായിരുന്ന 'തലമണ്ടകളെ' നല്ലൊരു വിളനിലമാക്കി തീര്‍ത്തതില്‍ ഈ 'പ്രണയ ബന്ധങ്ങള്‍ക്കു ഒരു നല്ല സ്ഥാനമുണ്ടെന്നു നിസ്സംശയം പറയാം...

ഒരു പാടു പേര്‍ക്കു നഷ്ടസ്വപ്നങ്ങള്‍ സമ്മാനിച്ച ഒര്‍മ്മകളായിരിക്കും അവരുടെ പ്രണയങ്ങള്‍.... എന്നാല്‍ ഈ പ്രണയങ്ങളെ ഒരു ഉത്സവമാക്കി അതിലൂടെ ഉല്ലാസ്സനിമിഷങ്ങളും അതോടൊപ്പം സമ്പാദ്യ ഉപാധികളാക്കി നടക്കുന്ന ചില വിരുതന്‍മാര്‍കൂടി ഞങ്ങളുടെ കാമ്പസ്സിലുണ്ട്‌... ഒരേ സമയം ഒന്നിലധികം 'ലൈനുകളെ' കൊണ്ടുനടക്കുന്നവര്‍....ഇത്രയൊന്നുമില്ലെങ്കിലും ഞങ്ങലുടെ കൂട്ടത്തിലും ഇതു പോലെ ഒരു ആശാനുണ്ടായിരുന്നു...ഗുരുവായൂറ്‍ ശ്രീക്രുഷ്ണ സ്ക്കൂളില്‍ നിന്നു ആദ്യ ബാലപാഠങ്ങള്‍(ലൈനടിയുടെ) സ്വായത്തമാക്കിയ എണ്റ്റെ ഈ പ്രിയ സുഹ്രുത്തിണ്റ്റെ പഠനം പിന്നെ ത്രിത്തല്ലൂറ്‍ കമലാനെഹ്രുവില്‍ തുടര്‍ന്ന്‌ പിന്നെ എസ്സ്ന്നില്‍ എത്തിനില്‍ക്കുകയായിരുന്നു...ഇ തിനിടയില്‍ അവനില്‍ നിന്നു തന്നെ ലഭിച്ച കണക്കനുസ്സരിച്ച്‌ ഒരേ സമയം ൩ പേരെ വരെ അവന്‍ മേച്ച്‌ നടന്നിരുന്നു...അവണ്റ്റെ ഏറ്റവും വലിയ കഴിവു എന്താണെന്നു വെച്ചാല്‍ ആരാലും കാണാതെ കിടക്കുന്ന ഏതെങ്കിലും പെണ്‍കുട്ടികള്‍ വ്യക്തമായി പറഞ്ഞാല്‍ അവന്‍ ലൈനടിച്ച്‌ കഴിഞ്ഞതിനു ശേഷമാവും ഇ ങ്ങനെ ഒരു പെണ്‍ കുട്ടി അവിടെ ഉണ്ടായിരുന്നോ? എന്ന്‌ ഞങ്ങള്‍ക്കറിവുണ്ടവുക...ഈ കാര്യത്തില്‍ അവനൊരു ചെറിയ 'ഡ്സ്ക്കവറി ചാനല്‍' തന്നെ ആയിരുന്നു...നമ്മുടെ മുന്‍ പ്രധാനമന്ത്രിയുടെ ചുരുക്കപ്പേരിലുള്ള പാര്‍ട്ടിയുടെ 'സ്ഥലത്തെ പ്രധാന പയ്യന്‍സ്‌' ആയ ഇദ്ദേഹം ഒരു നല്ല പേരു എല്ലാവരുടെ ഇടയില്‍ ഉണ്ടാക്കിയിരുന്നു...അതുകൊണ്ട്‌ തന്നെ അവണ്റ്റെ 'പ്രവര്‍ത്തനമണ്ടലം'(ലൈനടിയുടെ) അവന്‍ ബുദ്ധിപൂര്‍വ്വം ആരുടെ കണ്ണുകളും അധികം എത്തിപ്പെടാത്ത ബി.സ്സ്‌.സി. ബ്ളോക്കിലേക്ക്‌ മാറ്റി... രണ്ട്‌ മൂന്നു ദിവസ്സം ഭയങ്കരബിസ്സിയിലായിരുന്ന അവന്‍ അതിനു ശേഷം വീണ്ടും ഞങ്ങളുടെ ഇടയില്‍ പ്രത്യക്ഷപ്പെട്ടു...എന്നാല്‍ സ്വതവേ പ്രസന്നവദനനായ അവണ്റ്റെ മുഖം ആകെ വിറളി വെളുത്തിരുന്നു..പിന്നെ ഒരു 'വിഷാദച്ച്ഛായ'യും...കാരണം അന്വേക്ഷിച്ച ഞങ്ങളൊടു അവന്‍ രണ്ട്‌ മൂന്നു ദിവസത്തെ കാര്യങ്ങള്‍ ഒരു നിമിഷം കൊണ്ടു പറഞ്ഞു തീര്‍ത്തു...

സംഭവം ഇങ്ങനെയായിരുന്നു... ബി.എസ്‌.സി.ക്ളാസ്സിലെത്തി സൌഹൃദം ആരംഭിച്ച നമ്മുടെ ഈ സുഹ്രുത്ത്‌ അവിടെ ഉള്ളതില്‍ വെച്ചു കാണാന്‍ കൊള്ളാവുന്ന ഒരു പെണ്‍കുട്ടിയെ 'ചൂണ്ട'യിടുകയും (കൊളുത്തിടുക എന്നും പറയും) പിന്നെ പതുക്കെ തണ്റ്റെ നംബറുകള്‍ ഇറക്കി തുടങ്ങുകയും ചെയ്തു.. അവണ്റ്റെ നംബരുകള്‍ക്കെല്ലാം വളരെ അനുകൂലമായി പ്രതികരിച്ചു തുടങ്ങിയ പെണ്‍കുട്ടി അവണ്റ്റെ മനസ്സില്‍ 'വീണു' എന്ന പ്രതീതി ഉളവാക്കി കൊണ്ടു പതുക്കെ സംസാരിച്ചു തുടങ്ങി..പക്ഷെ ഈ സംസാരങ്ങള്‍ക്കെല്ലാം ചില നിമിഷങ്ങളുടെ ആയുസ്സ്‌ മാത്രമേ ഉണ്ടായിരുന്നുള്ളൂ...ഇതിനിടയില്‍ അവന്‍ അവണ്റ്റെ 'സ്ഥാവരജംഗമ കണക്കുകള്‍' (അതായതു അവണ്റ്റെ ആശയും ആഭിലാഷങ്ങളും വരെ ) അവളെ അറിയിച്ചിരുന്നു...ആദ്യത്തെ ഒന്നു രണ്ടു ദിവസങ്ങള്‍ അങ്ങനെ കഴിഞ്ഞു...മൂന്നാം ദിവസ്സം അവന്‍ മുന്‍പ്‌ കണക്കു കൂട്ടി വെച്ചതു പോലെ വളരെ നേരത്തെ തന്നെ ക്ളാസ്സിലെത്തി അവളോടു കുശലം ആരംഭിച്ചു...എന്നാല്‍ പതിവിനു വിപരീതമായി ആ കുട്ടി യായിരുന്നു അവനോടു ചോദ്യങ്ങള്‍ ചോദിച്ചത്‌.. ചോദ്യങ്ങള്‍ ഇങ്ങനെയായിരുന്നു..."ചേട്ടണ്റ്റെ വീടു ഏങ്ങണ്ടിയൂരില്‍ ഇന്ന സ്ഥലത്തു ഇന്ന ആളുടെ വീടിണ്റ്റെ അടുത്തല്ലെ? ചേട്ടന്‍ വി.എച്ച്‌.എസ്‌.സി. ക്കു ഇന്ന ആളുടെ ക്ളാസ്സില്‍ ആയിരുന്നില്ലെ? ആ കുട്ടിയുടെ ഓരോ ചൊദ്യങ്ങള്‍ മുന്നില്‍ വന്നു വീണു തുടങ്ങിയപ്പൊല്‍ അവന്‍ പതുക്കെ ബഞ്ചില്‍ നിന്നു പൊങ്ങി തുടങ്ങിയിരുന്നു...അവണ്റ്റെ മനസ്സില്‍ ഒരു വലിയ അപായമണി മുഴങ്ങി..എങ്ങനെ ഈ കുട്ടി ഇതല്ലാം അറിഞ്ഞു? ... അവണ്റ്റെ മനസ്സില്‍ അവസ്സാനത്തെ ആാണി അടിച്ചു കൊണ്ടു ആ കുട്ടി ഇത്രയും കൂടി പറഞ്ഞു..."ഉ***ട്ടന്‍ കമല നെഹ്രുവില്‍ പഠിച്ചിരുന്ന റാ***യെ അറിയില്ലെ...ആ കുട്ടിയുടെ അമ്മായിയുടെ മോളാണു ഞാന്‍... !!! (വി.എച്ച്‌.എസ്‌.സി. യിലെ അവണ്റ്റെ ലൈനായിരുന്നു മുകളില്‍ സൂചിപ്പിച്ച കുട്ടി... രസം അതല്ല തലേ ദിവസ്സം കൂടി ഈ കുട്ടിയുമായി അവന്‍ പഞ്ചാരടിച്ചതെയുള്ളൂ...അങ്ങനെ ഒറ്റയടിക്കു രണ്ടു ലൈനും പൊളിഞ്ഞു... പിന്നെ അവന്‍ കുറച്ചു കാലം പറഞ്ഞു നടന്നിരുന്നതു 'നിറ'ത്തിലെ ഡയലോഗ്‌ ആായിരുന്നു..."ഒരു വാക്ക്‌.....,ഒരു നോട്ടം....,ഒരു സൂചനയെങ്കിലും കിട്ടിയിരുന്നെങ്കില്‍......... ? ഈ സംഭവത്തിനു ശേഷം ആ കുട്ടിയെ കണ്ടാല്‍ പട്ടി പിടുത്തകാരെകണ്ട പട്ടികളെ പോലെ അവന്‍ ഓടി ഒളിക്കുമായിരുന്നു...പിന്നീടു എലക്ഷനില്‍ തോല്‍ക്കാനായി നിന്നപ്പോള്‍ അവന്‍ ബി.എസ്സ്‌.സ്സി ബ്ളോക്കിലേക്കു വോട്ട്‌ ചോദിക്കാന്‍ പോലും അവന്‍ പിന്നെ പോയിട്ടില്ല....എന്തൊക്കെയായാലും ഈ 'പഹയന്‍' ലൈനടി നിര്‍ത്തി എന്നു നിങ്ങള്‍ വിചാരിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്കു തെറ്റി...'ചുള്ളന്‍' പിന്നെയും അതു തുടര്‍ന്നു പോന്നു...അവണ്റ്റെ പഞ്ചാരടിക്കു ദൈവത്തിണ്റ്റെ അവാര്‍ഡ്‌ കിട്ടിയതാണോ എന്നു അറിയില്ല.. ഇവിടെ ഈ യു.എ.ഇ.യില്‍ ഫിനാന്‍ഷ്യല്‍ കണ്ട്രോലറായി ഒരു "ചോക്ളേറ്റ്‌" കമ്പനിയില്‍ തന്നെ അവന്‍ വര്‍ക്ക്‌ ചെയ്യുന്നു.. പഞ്ചാരക്കുറിപ്പുകള്‍ തീരുന്നില്ല.................. റെജി...